ശ്രീ ഞാങ്ങാട്ടിരി ഭഗവതി ദേവസ്വം
മലബാറിലെ പുരാതനമായ ഒരു ദുർഗ്ഗാഭഗവതി ക്ഷേത്രമാണ് ശ്രീ ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം. വളരെ അപുർ വമായി മാത്രമാണ് ദുര്ഗ ഭഗവതി പടിഞ്ഞാറോട്ടു അഭിമുഖമായി പ്രതിഷ്ഠകൾ കാണുന്നത്. പാലക്കാട് ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അമരാവതി എന്ന പുരാണപ്രസിദ്ധമായ ഭാരതപ്പുഴയുടെ തീരത്തുള്ള ജന സംസ്കാരത്തെ ആദ്ധ്യാത്മിക ചൈതന്യം കൊണ്ട് ധന്യമാക്കുന്ന ദുർഗ ക്ഷേത്രമാണ് ശ്രീ ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം. വള്ളുവനാടിൻ്റെ മൂകാബിക എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച ഈ ദേവീക്ഷേത്രം
108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ്.
ദക്ഷിണ പഥത്തിൻറെ ഋഷീശ്വരനായ പരശുരാമൻ തൻ്റെ യാത്രാ വേളയിൽ ഒരു ദിവസം ഭാരതപ്പുഴയുടെ തീരത്തുള്ള ഈ സ്ഥലത്ത് എത്തുകയും സ്ഥല മാഹാത്മ്യം കണ്ട് സ്നാനം ചെയ്യവേ ഒരു ദിവ്യ തേജസ്വിൻ്റ സൂക്ഷ സാന്നിധ്യം ആന്തരിക ചക്ഷസുകളാൽ ദർശിക്കുകയും യും ദേവി സ്വരൂപത്തിൽ അതിൽ കിഴക്കോട്ട് അഭിമുഖമായി പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാൽ ദിവ്യപ്രകാശം പ്രകാശം രോഗത്താൽ കർമ്മ സാക്ഷിയായ സൂര്യഭഗവാൻ തുടർന്ന് സൂര്യൻറെ നിർദ്ദേശപ്രകാരം പരശുരാമൻ ദേവിയെ പടിഞ്ഞാറ് അഭിമുഖമായി പ്രതിഷ്ഠിക്കുകയും ചെയ്തു. പഞ്ച പാണ്ഡവരുടെ വനവാസകാലത്ത് പാഞ്ചാലി ദീർഘ സുമംഗലി വര പ്രസാദത്തിനായി തപസ്സു ചെയ്തത് ഈ ദേവി സന്നിധിയിൽ തന്നെയാണ് എന്ന് ഐതിഹ്യങ്ങൾ ഉദ്ഘോഷിക്കുന്നു. അഖില ദുരിത ശാന്തിക്ക് വേണ്ടി നിരവധി ഭക്തജനങ്ങൾ ദിനംതോറും ദേവിയുടെ തിരുസന്നിധിയിൽ എത്തുന്നുണ്ട്.
പടിഞ്ഞാറോട്ട് ദർശനമായി ആയി രണ്ടു നിലകളോടെ സ്ഥിതി ചെയ്യുന്ന പുരാതന വാസ്തുശില്പ ഭംഗിയിൽ അലങ്കരിക്കപ്പെട്ട ശ്രീകോവിലാണ് ഭഗവതിയുടെത്. നടപ്പുര, വലിയമ്പലം, ചുറ്റമ്പലം, തുടങ്ങി പ്രസാദ പരിവാര പ്രതിഷ്ഠകളാൽ ദേവി സർവ്വാഭിഷ്ഠവരദായിനിയായി വാണരളുന്നു. വിദ്യാ കർമ്മ രംഗത്തെ പുരോഗതിക്കു വേണ്ടിയും കുടുംബ സമാധാനത്തിനും ശത്രു ദോഷപരിഹാരത്തിന് വേണ്ടിയും പ്രത്യേകപൂജകൾ ഇവിടെ നടന്നുവരുന്നു.
ഇത്രയും വിശേഷപ്പെട്ട ഈ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ ധാരാളമായി വരുന്നുണ്ട് എങ്കിലും പുരാതനമായി പണിത 'ശ്രീകോവിൽ തന്നെയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഭക്തരുടെയും, മലബാർ ദേവസ്വം ബോർഡിന്റെയും ശ്രമഫലമായി പുതിയ ശ്രീകോവിലിന്റെ പണികൾ ദ്രുതഗതിയിൽ
നടന്നു വരുന്നു. പട്ടാമ്പി കൂറ്റനാട് റോഡിൽ ഞാങ്ങാട്ടിരി എന്ന സ്ഥലത്താണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.